ADVERTISEMENT

എയർപോർട്ടിൽ സുരക്ഷാ പരിശോധന കഴിഞ്ഞ് ഗെയ്റ്റുകളിലേക്കു കടക്കുമ്പോൾ നിറയെ കടകളാണെങ്ങും. അടുത്ത വിമാനത്തിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ടവരുണ്ട്. തീനും കുടിയും മാത്രമല്ല സുവനീറുകളും ‘ഗിഫ്റ്റുകളും’ വിൽക്കുന്ന കടകളാണേറെയും. യാത്ര കഴിഞ്ഞു വരുമ്പോൾ എന്തെങ്കിലും സമ്മാനം കൊണ്ടുപോകണമെന്നത് മിക്കവരുടെയും ആഗ്രഹമാണല്ലോ.

സമ്മാനം കിട്ടാൻ എല്ലാവർക്കും ആഗ്രഹമാണ്. ക്വിസിന് ആണെങ്കിൽപോലും സമ്മാനം കിട്ടിയാൽ പെരുത്ത് സന്തോഷം. എത്ര വലിയവനും ഏത് കഠിന ഹൃദയനും സമ്മാനം കിട്ടിയാൽ അലിയും. അതാണ് സമ്മാനക്കടകൾ എയർപോർട്ടുകളിൽ പെരുകാൻ കാരണം.

ദി മിസ്സിങ് തിങ്

ഒരു കടയുടെ പേരുതന്നെ ‘ദി മിസ്സിങ് തിങ്’ എന്നാണ്. ഏതോ ബുദ്ധിമാനിട്ട പേര്. ആ നാട്ടിൽ സന്ദർശനത്തിനു വന്നവർ പലതും സ്വന്തം ആവശ്യത്തിനും വേണ്ടപ്പെട്ടവർക്കു സമ്മാനമായി നൽകാനും വാങ്ങിയിട്ടുണ്ടാകും. പക്ഷേ, എന്തോ വിട്ടു പോയിട്ടുമുണ്ട്. അമ്മാമ്മയ്ക്ക് അല്ലെങ്കിൽ അപ്പാപ്പന്, അല്ലെങ്കിൽ ഭാര്യയ്ക്ക്, മകൾക്ക്...വിട്ടുപോയത് ഇവിടെ വാങ്ങാൻ കിട്ടും.

ആ കടയിൽ എപ്പോഴും ആളുണ്ട്. അവിടത്തെ ഐറ്റംസ് എന്തൊക്കെ? ഷാളുകൾ, ദുപ്പട്ടകൾ, ടോപ്പുകൾ, വർണ ചെരിപ്പുകൾ, ലേഡീസ് ബാഗുകൾ, കമ്പിളി മഫ്ളറുകൾ, ലതർ പേഴ്സും കാർഡ് ഹോൾഡറും, പിന്നെ...? സ്വീറ്റ്സ്! പലതരം മധുരപലഹാരങ്ങളാണ്. ഇവിടെ നിന്നു വാങ്ങാം മിസ്സിങ് പീസ്!

ബിസിനസിൽ മാത്രമല്ല ഏതു രംഗത്തും ഇത്തരം മിസിങ് പീസുകളുണ്ട്. അതു കണ്ടെത്തി അതിന്റെ ബിസിനസ് തുടങ്ങിയാൽ കോളാണ്. അടുത്തിടെ വ്യാപകമായ ഹോം ഡെകോർ ഐറ്റംസ് അതിലുൾപ്പെടും. വീട് അലങ്കരിക്കാനുള്ള ലൊട്ട് ലൊടുക്കുകളാണ്. ഫ്രെയിം ചെയ്ത ചിത്രങ്ങൾ, കുഷനുകൾ, ചെയർബാക്കുകൾ, ബുദ്ധ–ഗണേശ പ്രതിമകൾ, ഫ്ളവർ വേസുകൾ, പോർസെലയ്ൻ അലങ്കാര പ്രതിമകൾ...അങ്ങനെ പലതും.

കാണുന്നവർ വാങ്ങിപ്പോകും. വലിയ വീടുവച്ച് കോടി പൊടിച്ചിട്ടിരിക്കുന്നവരും കൊച്ചുകാര്യങ്ങൾ വാങ്ങും.

കൊച്ചുകാര്യങ്ങളിലാണ് കച്ചവടം

ലാസ്റ്റ് പോസ്റ്റ്

കൊച്ചു സാധനങ്ങളിലാണ് വൻ ലാഭ മാർജിൻ! മിക്ക ബിസിനസുകളിലും ലാഭ മാർജിൻ 5 ശതമാനത്തിലും താഴെയാവുമ്പോൾ ഗിഫ്റ്റ് സാധനങ്ങൾക്ക് 20 ശതമാനത്തിൽ കൂടുതലാണ്. മോഹ വസ്തുക്കളാണേ!

പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റും കോളമിസ്റ്റുമാണ് ലേഖകൻ

English Summary:

How to Make Big Benefit from Small Things

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com