പി.സന്തോഷ് എൻഎആർസിഎൽ എംഡി

Mail This Article
×
ന്യൂഡൽഹി∙ ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കാനായി സർക്കാർ രൂപീകരിച്ച നാഷനൽ അസറ്റ് റീ കൺസ്ട്രക്‌ഷൻ കമ്പനി ലിമിറ്റഡ് (എൻഎആർസിഎൽ) മാനേജിങ് ഡയറക്ടറും സിഇഒയുമായി തിരുവനന്തപുരം സ്വദേശി പി.സന്തോഷ് ചുമതലയേറ്റു.
നിലവിലെ എംഡി നടരാജൻ സുന്ദർ രാജിവച്ചതിനു പിന്നാലെയാണ് ഡപ്യൂട്ടേഷൻ വഴിയുള്ള നിയമനം. കാനറ ബാങ്കിന്റെ ചീഫ് ജനറൽ മാനേജറാണ് പി. സന്തോഷ്. ഭാര്യ: വി.സുചിത്ര, മക്കൾ: ഡോ.ദേവിക, പ്രിയംവദ.
'ബാഡ് ബാങ്ക്'
2021 കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമല സീതാരാമനാണ് എൻഎആർസിഎൽ എന്ന ‘ബാഡ് ബാങ്കിന്റെ’ രൂപീകരണം പ്രഖ്യാപിച്ചത്. ബാങ്കുകളുടെ കിട്ടാക്കടം ഏറ്റെടുക്കുന്ന എൻഎആർസിഎൽ, പണയവസ്തുക്കൾ വിറ്റ് പണമീടാക്കും. ബാങ്കുകളുടെ മോശം ആസ്തി ഏറ്റെടുക്കുന്ന ബാങ്ക് എന്ന നിലയ്ക്കാണ് ഇതിനെ 'ബാഡ് ബാങ്ക്' എന്നു വിളിക്കുന്നത്.
English Summary:
P. Santosh appointed as NARCL MD
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.