ADVERTISEMENT

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം സ്വർണവില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന്  5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്

ഗ്രാമിന് 10 രൂപ കുറഞ്ഞ്  5,760 രൂപയിലും പവന് 80 രൂപ കുറഞ്ഞു 46,080 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഇന്നലെ രേഖപ്പെടുത്തിയതിന് ശേഷമാണ് ഇന്നത്തെ വില വർധന. രാജ്യാന്തര വിപണിയിലും ഇന്ന് സ്വർണം മുന്നേറ്റത്തിലാണ്. ഈ വർഷം അവസാനത്തോടെ രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 3,000 ഡോളർ പിന്നിടുമെന്ന് വിലയിരുത്തലുകളുണ്ട്.

English Summary:

Gold Price Increased Slightly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com