വീണ്ടും നിക്ഷേപകനായി സച്ചിന്‍; ഇത്തവണ പിന്തുണ ഐ എസ് പി എല്ലിന്
Mail This Article
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വീണ്ടും നിക്ഷേപകനായിരിക്കുന്നു. ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗിലാണ്(ഐഎസ് പിഎല്‍) സച്ചിന്റെ പുതിയ നിക്ഷേപം. തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ലീഗിന്റെ കോര്‍ കമ്മിറ്റി അംഗമായും സച്ചിന്‍ പ്രവര്‍ത്തിക്കും.
എന്താണ് ഐഎസ് പിഎല്‍?
ഇതുവരെയുള്ള ക്രിക്കറ്റ് ലീഗുകളില്‍ നിന്ന് വളരെ വ്യത്യസ്തമാണിത്. ടി10 ടെന്നിസ് ബാള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റായ ഐഎസ് പിഎല്ലില്‍ ആര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം. പ്രായപരിധി ഇല്ല. ക്രിക്കറ്റ് ആരാധകരെ ഉന്നമിട്ടാണ് ഈ സംരംഭം.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കോച്ചുമായ രവിശാസ്ത്രിയാണ് കളിക്കാരെ തെരഞ്ഞെടുക്കുന്നത്. അക്ഷയ് കുമാര്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയ സെലിബ്രിറ്റികള്‍ക്കെല്ലാം ടീമുകളുണ്ട്. ഇവരുടെ ഉടമസ്ഥതയിലുള്ള ടീമില്‍ വേണമെങ്കില്‍ നിങ്ങള്‍ക്കും കളിക്കാമെന്നതാണ് ഇതിന്റെ ജനകീയത.
മാര്‍ച്ചിലാണ് ആദ്യ ഐഎസ് പിഎല്‍ ടൂര്‍ണമെന്റ് തുടങ്ങുന്നത്. വലിയ വിപണിമൂല്യത്തിലേക്ക് ഇതുയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.