ADVERTISEMENT

ഞാനൊരു ഗവൺമെന്റ് ഉദ്യോഗസ്ഥനാണ്.  ജിഎസ്ടി നിയമ പ്രകാരം ജിഎസ്ടിആർ 3 ബി റിട്ടേൺ ഫയൽ ചെയ്തപ്പോൾ ഡിസംബർ 2021ൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അറിയാതെ ഉപയോഗിച്ച് പോയി. ഇത് ബ്ലോക്ക്ഡ് ഐടിസി ആയിരുന്നുവെന്ന് മനസ്സിലായതുകൊണ്ട് റിവേഴ്‌സ് ചെയ്യാൻ സാധിക്കുമോ? എന്തു ചെയ്യണം? 

എം.പി.ജോഷി, തിരുവനന്തപുരം

ബ്ലോക്ക്ഡ് ഐടിസി എന്നത്  സിജിഎസ്ടി സെക്‌ഷൻ 17 (5) അനുസരിച്ച് പ്രയോജനപ്പെടുത്തിയതോ, അല്ലെങ്കിൽ തെറ്റായി ഉപയോഗിച്ചതോ ആണ്. ഇവ റിവേഴ്‌സ് ചെയ്യേണ്ട സമയം എന്ന് പറയുന്നത്- റഗുലർ റിട്ടേൺസ് ഫയൽ ചെയ്യുന്ന സമയത്തോ, അല്ലെങ്കിൽ ആ വർഷത്തെ വാർഷിക  റിട്ടേൺ ഫയൽ ചെയ്യുമ്പോഴോ ആണ്.  2021 ഡിസംബറിൽ പ്രയോജനപ്പെടുത്തിയ ബ്ലോക്ക്ഡ് ഐടിസി റിവേഴ്‌സ് ചെയ്യേണ്ടിയിരുന്നത് പിന്നീടുള്ള മാസങ്ങളിലെ ജിഎസ്ടിആർ  3 ബിയിലോ അല്ലെങ്കിൽ വാർഷിക റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്തോ ആണ്. 2021 -22  സാമ്പത്തിക വർഷത്തിലെ വാർഷിക റിട്ടേൺ ഫയൽ ചെയ്യേണ്ട തീയതി ജിഎസ്ടി നിയമത്തിലെ റൂൾ 80 പ്രകാരം 31.12.2022  ആയിരുന്നു.  ഈ സമയ പരിധി കഴിഞ്ഞതിനാൽ മേൽപറഞ്ഞ തെറ്റായി എടുത്തിട്ടുള്ള നികുതി നിലവിലുള്ള ഇലക്ട്രോണിക് ക്രെഡിറ്റ് ലെഡ്ജറിലെ തുക ഉപയോഗിച്ച് DRC - 03 ചലാൻ വഴി തീർപ്പാക്കാവുന്നതാണ്. ഈ തുക ക്രെഡിറ്റ് ലെഡ്ജറിൽ ഇല്ലാത്ത കൂട്ടർ കാഷ് ആയി പലിശ സഹിതം വേണം  DRC 03 ചലാൻ അടയ്ക്കേണ്ടത്.

സ്റ്റാൻലി ജയിംസ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കൊച്ചി
  (വ്യാപാരികൾക്കും വ്യവസായികൾക്കും ജിഎസ്ടി നിയമത്തെ സംബന്ധിച്ച സംശയങ്ങൾ ചോദിക്കാം. ബിസിനസ് മനോരമയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ഉത്തരം നൽകും. bpchn@mm.co.in എന്ന ഇ–മെയിലിൽ ചോദ്യങ്ങൾ അയയ്ക്കാം.) 

English Summary:

Situation in which input tax credit should be reversed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com