ADVERTISEMENT

മുംബൈ∙ രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. ഓഹരിവില ഇന്നലെ വ്യാപാരത്തിനിടെ 900 രൂപ കടന്നതോടെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ മറികടന്ന് എൽഐസി ഒന്നാം സ്ഥാനത്ത് എത്തിയത്. 2022 മേയിൽ ഓഹരിപ്രവേശത്തിനു ശേഷം എൽഐസിയുടെ ഓഹരി വില ഇത്രയും ഉയരുന്നത് ആദ്യമാണ്. വ്യാപാരത്തിനിടെ ഇന്നലെ 3 ശതമാനം ഉയർന്ന് വില 919.45 രൂപയിലെത്തി. ക്ലോസ് ചെയ്തത് 886.90 രൂപയിൽ. എസ്ബിഐ 1.67 ശതമാനം ഇടിഞ്ഞ് 626.15ലാണ് വ്യാപാരം അവസാനിപ്പിച്ചത്. എൽഐസിയുടെ വിപണി മൂല്യം 5.61 ലക്ഷം കോടിയായി. എസ്ബിഐയുടെ മൂല്യം 5.59 ലക്ഷം കോടി. 

വിപണിമൂല്യത്തിൽ ആദ്യ 10 സ്ഥാനത്തുള്ള കമ്പനികൾ:

റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യൂണിലീവർ, ഐടിസി, എൽഐസി,എസ്ബിഐ.

English Summary:

LIC as the most valuable public sector organization

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com