ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് റജിസ്റ്റർ ചെയ്യുന്ന റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തിൽ വർധന. ഇതിലേറെയും റസിഡൻഷ്യൽ അപ്പാർട്മെന്റ് പ്രോജക്ടുകളാണെന്നും കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) 2023 കലണ്ടർ വർഷത്തിലെ പ്രോജക്ടുകളെക്കുറിച്ച് പുറത്തിറക്കിയ വിവരങ്ങൾ വ്യക്തമാക്കുന്നു. ഏകദേശം 6800 കോടി രൂപയുടെ പുതിയ പ്രോജക്ടുകൾ റജിസ്റ്റർ ചെയ്തതായാണ് കണക്ക്. 

2022നെ അപേക്ഷിച്ച് റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ റജിസ്ട്രേഷനിൽ 32.7% വർധനയുണ്ട്. 2022ൽ 159 പുതിയ പ്രോജക്ടുകൾ മാത്രം റജിസ്റ്റർ ചെയ്തപ്പോൾ കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്തത് 211. ആകെ 191 പ്രോജക്ടുകൾ 2023ൽ പൂർത്തിയായി. 

2023ൽ റജിസ്റ്റർ ചെയ്തവയിൽ 122 എണ്ണം റസിഡൻഷ്യൽ അപ്പാർട്മെന്റ് പ്രോജക്ടുകളാണ്. 56 വില്ല പ്രോജക്ടുകളും വന്നിട്ടുണ്ട്. 21 പ്ലോട്ടുകളും റജിസ്റ്റർ ചെയ്തു. കമേഴ്സ്യൽ കം റസിഡൻഷ്യൽ പ്രോജക്ടുകൾ 12. കഴിഞ്ഞ വർഷം 15,14,746.37 ചതുരശ്ര മീറ്റർ ബിൽട്ട് അപ് ഏരിയ റജിസ്റ്റർ ചെയ്തു. അതിൽ 17103.61 ചതുരശ്ര മീറ്ററും കമേഴ്സ്യൽ ഏരിയയാണ്. ആകെ 8587 റിയൽ എസ്റ്റേറ്റ് യൂണിറ്റുകൾ വിറ്റുപോയി. 

2023ൽ ആകെ റജിസ്റ്റർ ചെയ്ത യൂണിറ്റുകൾ

റസിഡൻഷ്യൽ അപ്പാർട്മെന്റ്- 7362 

വില്ല- 1181 

പ്ലോട്ട് - 1623 

കമേഴ്സ്യൽ പ്രോജക്ട് - 56 

റിയൽ എസ്റ്റേറ്റ് പ്രോജക്ട് റജിസ്‌ട്രേഷൻ 2023

ജില്ല, റജിസ്ട്രേഷൻ, യൂണിറ്റ്

എറണാകുളം - 78,  2787 

തിരുവനന്തപുരം– 51, 2701

തൃശൂർ- 25, 1153

പാലക്കാട്- 24, 404 

കോഴിക്കോട്- 14, 723

കോട്ടയം-11, 444

കണ്ണൂർ- 3, 128

ആലപ്പുഴ – 1, 79

പത്തനംതിട്ട– 1, 41 

കൊല്ലം– 1, 15 

ഇടുക്കി– 1, 12 

*കഴിഞ്ഞ വർഷം ഒരു റജിസ്ട്രേഷനും നടക്കാത്ത ജില്ലകൾ വയനാടും കാസർകോടുമാണ്. 

English Summary:

Increase in number of Kerala's real estate projects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com