ADVERTISEMENT

2004ൽ ബോട്ടിങ് ഷൂവായാണ് ക്രോക്സ് വിപണിയിലിറങ്ങുന്നത്. ഉപയോഗിക്കാൻ സൗകര്യവും വൃത്തിയാക്കാൻ എളുപ്പവുമുള്ള പാദരക്ഷകൾ എന്നതായിരുന്നു ക്രോക്സിന്റെ മേന്മ. അതുകൊണ്ടു തന്നെ ഹോട്ടൽ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ പ്രിയപ്പെട്ട ചെരിപ്പായി ക്രോക്സ് മാറി. കാഴ്ചയിലെ വൈരൂപ്യം ഉയർത്തിയ വിമർശനങ്ങളെ ക്രോക്സ് കച്ചവടതന്ത്രമാക്കി. ‘അഗ്ലി കാൻ ബി ബ്യൂട്ടിഫുൾ’ എന്ന അവരുടെ പരസ്യക്യാംപെയ്നിന് വൻ പിന്തുണ ലഭിച്ചു. അമേരിക്കൻ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നാസ്ഡാക്കിൽ ഇടം പിടിച്ചതോടെ ക്രോക്സ് രാജ്യാന്തര തലത്തിൽ വിപുലീകരിച്ചു. 40 രാജ്യങ്ങളിലേക്ക് ഔട്‌ലെറ്റുകൾ വളർന്നു. ക്രോക്സിന്റെ സുഷിരങ്ങൾ അലങ്കരിക്കാൻ ഉപയോഗിക്കുന്ന ജിബിറ്റ്സും ജനപ്രീതി നേടിയതോടെ ക്രോക്സ് ആ കമ്പനിയും വാങ്ങി.

   കുഞ്ഞു ക്രോക്സ് ധരിച്ചുള്ള ജോർജ് രാജകുമാരന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ക്രോക്സിന്റെ ബ്രാൻഡ് മൂല്യം വർധിച്ചു. ഫാഷൻ ലോകത്ത് ക്രോക്സ് വരവറിയിക്കുന്നത് 2016ലാണ്. ലണ്ടൻ പാരിസ് വീക്കിൽ സ്കോട്ടിഷ് ഡിസൈനർ ക്രിസ്റ്റഫർ കെയ്ൻ ക്രോക്സിന് വ്യത്യസ്തമായ മുഖം നൽകി. പോപ് താരം പോസ്റ്റ് മലോണുമായുള്ള കൊലാബറേഷനിലൂടെ യുവാക്കളെ വൻ തോതിൽ ആകർഷിക്കാൻ കമ്പനിക്ക് കഴിഞ്ഞു. 2020ൽ നടി പ്രിയങ്കചോപ്ര ക്രോക്സിന്റെ ഇന്ത്യയിലെ അംബാസഡറായി.

എന്തുകൊണ്ട് ക്രോക്സ്?

1500 മുതൽ 10,000 വരെയാണ് ഇന്ത്യയിൽ ക്രോക്സിന്റെ വില. ക്രോസ്‌ലൈറ്റ് എന്ന മെറ്റീരിയൽ ഉപയോഗിച്ചാണ് ക്രോക്സ് നിർമിക്കുന്നതെന്ന് കമ്പനി പറയുന്നു. വെള്ളം തങ്ങിനിൽക്കുന്നതും ബാക്ടീരിയകൾ രൂപപ്പെടുന്നതും തടയാനും ഈ മെറ്റീരിയലിന് സാധിക്കും. 40 ശതമാനത്തിൽ കൂടുതൽ ഷോക്ക് അബ്സോർബിങ് കപ്പാസിറ്റിയും ഇവയ്ക്കുണ്ട്. കൃത്യം 13 സുഷിരങ്ങളാണ് ക്രോക്സിന്റെ ഓരോ ചെരിപ്പിലുമുള്ളത്. ഈർപ്പം പുറന്തള്ളി വായുസഞ്ചാരം നിലനിർത്തുന്നതുകൊണ്ട് മറ്റു ചെരുപ്പകളിലെപ്പോലെ ദുർഗന്ധ പ്രശ്നവുമില്ല. 

English Summary:

Brand story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com