ADVERTISEMENT

മുംബൈ∙ തങ്ങളുടെ  ട്രേഡ് മാർക്ക്  ഉപയോഗിച്ചെന്ന് ആരോപിച്ച് പ്രമുഖ ജീൻസ് ബ്രാൻഡായ കില്ലർ ജീൻസ്, നെറ്റ്ഫ്ലിക്സ് സീരീസായ ‘കില്ലർ സൂപ്പ്’ നിർമാതാക്കളിൽ നിന്ന് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. തങ്ങളുടെ ട്രേഡ് മാർക്കിന്റെ മാതൃകയിലാണ് കില്ലർ സൂപ്പിന്റെ പേരുമെന്ന് ട്രെയിലർ ഇറങ്ങിയപ്പോഴാണ് വ്യക്തമായതെന്ന് ഹർജിയിൽ പറയുന്നു. ട്രേഡ് മാർക്ക് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് വെബ് സീരീസിന്റെ നിർമാതാക്കളായ മക്ഗഫിൻ പിക്ചേഴ്സിനും നെറ്റ്ഫ്ലിക്സിനും നോട്ടിസ് അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. നഷ്ടപരിഹാരത്തിനു പുറമേ 'കില്ലർ സൂപ്പ്' എന്ന പേര് ഇന്റർനെറ്റിൽ നിന്നും നിർമാതാക്കളുടെയും അഭിനേതാക്കളുടെയും സമൂഹമാധ്യമ പേജുകളിൽ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 11നാണ് നെറ്റ്ഫ്ലിക്സിൽ കില്ലർ സൂപ്പ് റജിസ്റ്റർ ചെയ്തത്. ഹിന്ദി പരമ്പര ഇംഗ്ലിഷ്, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ഡബ്ബ് ചെയ്തിട്ടുണ്ട്.

English Summary:

Famous jeans brand Killer Jeans in the High Court for allegedly using trade mark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com