ADVERTISEMENT

രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് തിങ്കളാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 5,780 രൂപയിലും പവന് 46,240 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.

രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഡോളർ കഴിഞ്ഞ ആറ് ആഴ്ചയിലെ ഏറ്റവും ശക്തമായ നിലയിലേക്ക് ഉയർന്നത് സ്വർണത്തിന് മുന്നേറ്റം നിഷേധിച്ചു. അടുത്ത ആഴ്ച അമേരിക്കൻ ഫെഡ് യോഗം നടക്കുന്നതിനാൽ ഡോളറിലും ബോണ്ടിലും കൂടുതൽ ചാഞ്ചാട്ടമുണ്ടാക്കും. ഇത് രാജ്യാന്തര സ്വർണവിലയിലും പ്രതിഫലിക്കും. അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് 4.13%ലാണ് തുടരുന്നത്.

English Summary:

Gold Price Increased on Monday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com