ADVERTISEMENT

ചോദ്യം: ഞാൻ കാറുകൾക്കുള്ള ബാറ്ററി വ്യാപാരം നടത്തുന്നു. നിലവിൽ ജിഎസ്ടി റജിസ്ട്രേഷൻ ഉണ്ട്. ഈ വർഷം അതിന്റെ വിറ്റുവരവ് 20 ലക്ഷത്തിൽ കുറവാണ്. എന്റെ ബിസിനസ് ഇപ്പോൾ നഷ്ടത്തിലായതുകൊണ്ട് റജിസ്ട്രേഷൻ എങ്ങനെ നിർത്തലാക്കാൻ സാധിക്കും? അതിന്റെ നടപടിക്രമം പറയാമോ?
– പി.കെ.പ്രദീപ്, കോട്ടയം

ഉത്തരം: താങ്കളുടെ കച്ചവടം (supply of goods) എന്ന നിർവചനത്തിലാണ് വരുന്നത്. ആയതിനാൽ ഒരു സാമ്പത്തിക വർഷം 40 ലക്ഷം രൂപയ്ക്ക് മുകളിൽ വിൽപന വന്നാൽ മാത്രമേ റജിസ്ട്രേഷൻ എടുക്കേണ്ട ആവശ്യമുള്ളൂ. സ്ഥാപനം നിർത്താനായി റജിസ്ട്രേഷൻ കാൻസൽ ചെയ്യുന്നു എന്ന അറിയിപ്പ് കൊടുക്കണം.

ക്ലോസിങ് സ്റ്റോക്ക് ആയി ബാറ്ററികൾ കടയിൽ ഉണ്ടെങ്കിൽ അതിന്റെ ഇൻപുട്ട് ക്രെഡിറ്റ് മുൻപ് എടുത്ത സ്ഥിതിക്ക് ഇപ്പോൾ റിവേഴ്‌സ് ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം നിലവിലുള്ള സ്റ്റോക്ക് വിറ്റ് അതിന്റെ നികുതി കൂടി അടച്ച് റജിസ്ട്രേഷൻ കാൻസൽ ചെയ്യാം. ഇതിനായി ജിഎസ്ടിയുടെ കോമൺ പോർട്ടലിൽ ഓൺലൈൻ വഴി റജിസ്ട്രേഷൻ കാൻസൽ ചെയ്യാൻ Rule 20 പ്രകാരം Form GST-REG 16 സബ്മിറ്റ് ചെയ്യണം. ഇവിടെ സ്റ്റോക്ക് ഉണ്ടെങ്കിൽ അതിന്റെ വിലയും നികുതി ബാധ്യതയും കാണിക്കണം. തുടർന്ന് ഈ നികുതി ഇലക്ട്രോണിക് ക്രെഡിറ്റ് ലെഡ്ജർ വഴിയോ, ക്യാഷ് ലെഡ്ജർ മുഖേനയോ തീർപ്പാക്കാവുന്നതാണ്. സ്വമേധയാ റജിസ്ട്രേഷൻ കാൻസൽ ചെയ്യുന്നവർ വാർഷിക റിട്ടേൺ, അതായത് GSTR-9 ഫയൽ ചെയ്യണം. കാൻസലേഷൻ ഓർഡർ തീയതി മുതൽ മൂന്ന് മാസത്തിനകം ഫൈനൽ റിട്ടേൺ GSTR-10 ഉം section 45 പ്രകാരം ഫയൽ ചെയ്യേണ്ടതാണ്. 

സ്റ്റാൻലി ജയിംസ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കൊച്ചി.
(ജിഎസ്ടി നിയമത്തെ സംബന്ധിച്ച സംശയങ്ങൾ ചോദിക്കാം.  bpchn@mm.co.in)

English Summary:

Things to watch out for when the business ceases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com