ബുധനാഴ്ച സ്വർണവിലയിൽ മാറ്റമില്ല
Mail This Article
×
സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,800 രൂപയിലും പവന് 46,400 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്. ഗ്രാമിന് 5,780 രൂപയിലും പവന് 46,240 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് ഉയർന്നത് 30 രൂപയും പവന് 240 രൂപയുമാണ്
രാജ്യാന്തര വിപണിയിൽ യുഎസ് ഫെഡ് പലിശ നിരക്കുകൾ ഇന്ന് പ്രഖ്യാപിക്കുന്നത് വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും. ഫെഡ് നിരക്ക് പ്രഖ്യാപനങ്ങൾ അടുത്ത് വരവെ അമേരിക്കൻ ബോണ്ട് യീൽഡ് താഴേക്കിറങ്ങിയത് സ്വർണത്തിന് അനുകൂലമായി. രാജ്യാന്തര സ്വർണ വില 2050 ഡോളറിന് മുകളിലാണ് തുടരുന്നത്. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡും നേട്ടത്തിലാണ്.
English Summary:
No Change in Gold Price Today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.