ഇൻഫോപാർക്കിൽ ഐബിഎസ് ക്യാംപസ്; 3000 തൊഴിലവസരം

Mail This Article
കൊച്ചി∙ 4 വർഷം കൊണ്ട് വാർഷിക വരുമാനം ഇരട്ടിയാക്കി വർധിപ്പിച്ച ഐബിഎസ് സോഫ്റ്റ്‌വെയർ, അടുത്ത 3 വർഷം കൊണ്ട് വരുമാനം വീണ്ടും ഇരട്ടിയാക്കാൻ ഒരുങ്ങുന്നു. കൊച്ചി ഇൻഫൊപാർക്കിൽ നിർമിച്ച പുതിയ ക്യാംപസിൽ 3000 പേർക്ക് ജോലി ചെയ്യാം. അതിൽ 1000 പേരെ ഇക്കൊല്ലം റിക്രൂട്ട് ചെയ്യുമെന്ന് ഐബിഎസ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി.കെ മാത്യൂസ് അറിയിച്ചു.
ഇൻഫോപാർക്കിൽ 4.2 ഏക്കർ സ്ഥലത്ത് 250 കോടിയിലേറെ ചെലവിട്ടു നിർമിച്ച 14 നില കെട്ടിടത്തിന് 3.2 ലക്ഷം ചതുരശ്രയടി വിസ്തീർണമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉദ്ഘാടനം നിർവഹിക്കും.
കോവിഡ് കഴിഞ്ഞ് ലോകമാകെ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായതിനാൽ ഐബിഎസിന്റെ സോഫ്റ്റ്‌വെയർ ഉൽപന്നങ്ങൾക്കും വളർച്ചയുണ്ടായി. ജീവനക്കാരുടെ എണ്ണം 25% വർധിച്ചു. കഴിഞ്ഞ വർഷം 1000 പേരെ ജോലിക്കെടുത്തു. 32 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഐബിഎസിൽ 42 രാജ്യങ്ങളിൽ നിന്നുള്ള 5000 പ്രഫഷനലുകളാണ് ഇപ്പോഴുള്ളത്