സ്വർണവിലയിൽ വീണ്ടും ഇടിവ്

Mail This Article
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 5,775 രൂപയിലും പവന് 46,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് യഥാക്രമം 5,795 രൂപയിലും 46,360 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ വില ഫെബ്രുവരി 2ന് രേഖപ്പെടുത്തിയ 46,640 രൂപയാണ്
രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ചാണ് സംസ്ഥാനത്തെ വിപണിയിലും വില നിശ്ചയിക്കുന്നത്. നിലവിൽ രാജ്യാന്തര വിപണിയിൽ യു എസ് ഫെഡ് നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നതും ഓഹരി വിപണിയിലെ ഉണർവുമാണ് സ്വർണ വിലയെ പിടിച്ചു നിത്തുന്നത്. ആഭരണപ്രിയർക്ക് നിലവിലെ വിലയിടിവ് ആശ്വാസമാണ്. ഇപ്പോൾ സ്വർണം വേണ്ടെങ്കിലും പിന്നീട് ആവശ്യമായി വരുന്നവർ വില കുറഞ്ഞിരിക്കുന്ന സമയത്ത് ബുക്കിങ് നടത്തിയാൽ പ്രയോജനം ചെയ്യും. ഇപ്പോൾ വില കുറഞ്ഞാലും ഈ വർഷം വിലയിൽ പുതിയ റെക്കോർഡുകൾ ഉണ്ടാകും എന്നാണ് വിലയിരുത്തലുകൾ.