ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ മതിയായ രേഖകൾ സഹിതം സ്വർണം കൊണ്ടുപോകുന്നതിനു തടസ്സമാകരുതെന്ന് തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ നിവേദനത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞാൽ നിയമപരമായി കൊണ്ടുപോകുന്ന സ്വർണവും പിടിച്ചെടുക്കുന്ന സ്ഥിതിയുണ്ട്. ഇങ്ങനെ പിടിച്ചെടുക്കുന്ന സ്വർണം തിരഞ്ഞെടുപ്പു കഴിഞ്ഞു മാത്രമാണ് വിട്ടുനൽകുന്നത്. ഇത് സ്വർണ വ്യാപാര മേഖലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഈ സ്ഥിതി ഒഴിവാക്കാൻ നടപടി വേണമെന്ന് നിവേദനത്തിൽ പറഞ്ഞു. സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ, സംസ്ഥാന സെക്രട്ടറി സി. എച്ച്. ഇസ്മായിൽ, സംസ്ഥാന കൗൺസിൽ അംഗം സിദ്ദീഖ് ആധാർ എന്നിവർ ഡപ്യൂട്ടി തിരഞ്ഞെടുപ്പു കമ്മിഷണർ അജയ് ഭാഡുവിന് നിവേദനം കൈമാറി.

English Summary:

Election Restrictions should not hinder the movement of gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com