ADVERTISEMENT

തുടർച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവില വർധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് യഥാക്രമം 5,800 രൂപയിലും 46,400 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് 5,775 രൂപയിലും 46,200 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

 ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഗ്രാമിന് 5,795 രൂപയിലും പവന് 46,360 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ വില ഫെബ്രുവരി 2ന് രേഖപ്പെടുത്തിയ 46,640 രൂപയാണ്.

ഫെബ്രുവരി മാസത്തിന്റെ തുടക്കം മുതൽ വിലയിൽ ഇടിവാണ് ഉണ്ടായിരുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ചാണ് സംസ്ഥാനത്തെ സ്വർണവിലയുടെ പോക്ക്. ഈ വർഷവും സ്വർണവില പുതിയ ഉയരങ്ങൾ താണ്ടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

English Summary:

Gold Price increased

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com