ADVERTISEMENT

കൊച്ചി ∙ കേരളത്തിന്റെ ഐടി ലോകത്തിന് ആവേശം പകർന്നു മറ്റൊരു രാജ്യാന്തര ഏറ്റെടുക്കൽ കൂടി. എൻജിനീയറിങ്, ടെക്നോളജി കൺസൽറ്റിങ് രംഗത്തെ ആഗോള സാന്നിധ്യമായ ഫ്രഞ്ച് ഗ്രൂപ്പ് ആസ്ടെക് ഇന്റർനാഷനൽ, ഇൻഫോപാർക്ക് ആസ്ഥാനമായ സോഫ്റ്റ്‌വെയർ എൻജിനീയറിങ് കമ്പനി സിനർജിയ മീഡിയ ലാബ്സിനെ(സൈംലാബ്സ്)ഏറ്റെടുത്തതു വൻ തുകയ്ക്ക്.  തുക വെളിപ്പെടുത്തിയിട്ടില്ല. 3 വർഷത്തിനുള്ളിൽ കേരളത്തിൽ 2000 പ്രഫഷനലുകൾ ഉൾപ്പെടുന്ന ഡവലപ്മെന്റ് സെന്റർ ആരംഭിക്കാനും ആസ്ടെക് പദ്ധതിയിടുന്നു. 

ഏറ്റെടുക്കലിനു ശേഷവും സൈംലാബ്സിനു സ്വന്തം അസ്തിത്വം നിലനിർത്തി പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടാകും. നിലവിലെ സിഇഒ ഡെറിക് സെബാസ്റ്റ്യൻ തുടരും. കോവിഡ് കാലത്തു ചെലവു കുറഞ്ഞ വെന്റിലേറ്റർ വികസിപ്പിച്ചു സൈംലാബ്സ് ശ്രദ്ധ നേടിയിരുന്നു. 

English Summary:

Astec acquires SymLabs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com