ADVERTISEMENT

ദുബായ്∙ ഓഹരി വിൽപനയ്ക്കു മുന്നോടിയായി ബാങ്കുകളിൽ നിന്നു ധനസമാഹരണത്തിനു ലുലു ഗ്രൂപ്പ് താൽപര്യപത്രം ക്ഷണിച്ചു. ബാങ്കുകൾ വഴി 100 കോടി ഡോളർ (8300 കോടി രൂപ) സമാഹരിക്കുകയാണ് ലക്ഷ്യം. യുഎഇയിലെയും സൗദിയിലെയും ബാങ്കുകളുടെ ക്വട്ടേഷൻ ലുലു ഗ്രൂപ്പ് ക്ഷണിച്ചതായാണ് വിവരം. (എല്ലാ ബാങ്കുകൾക്കും ഒരു നിശ്ചിത തുക, സ്വന്തം നിക്ഷേപ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. ഓഹരി വിൽപനയ്ക്കു കമ്പനികൾ ഒരുങ്ങുമ്പോൾ, ആദ്യ ഘട്ടത്തിൽ ബാങ്ക് കൺസോർഷ്യങ്ങൾ വഴി പരമാവധി തുക ഓഹരി നിക്ഷേപമായി സ്വീകരിക്കും). 

ഗൾഫ് മേഖലയിലെ രണ്ടു രാജ്യങ്ങളിൽ ഒരേ സമയം ഓഹരി വിറ്റഴിച്ചു കൊണ്ടാകും ഐപിഒയിലേക്കുള്ള ലുലുവിന്റെ രംഗപ്രവേശം എന്നും റിപ്പോർട്ടുണ്ട്. അബുദാബിയിലും റിയാദിലുമാണ് ലുലുവിന്റെ ഓഹരികൾ വിൽക്കാൻ ഒരുങ്ങുന്നത്. ഇരു സ്ഥലങ്ങളിലെയും സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലുലുവിന്റെ ഓഹരി ലിസ്റ്റ് ചെയ്യും. എന്നാൽ, ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ ലുലു ഗ്രൂപ്പ് തയാറായിട്ടില്ല. ഈ വർഷം അവസാനത്തോടെ ലുലു ഓഹരി വിൽപനയിലേക്കു കടക്കുമെന്നാണ് വിവരം. ഓഹരി വിൽപനയ്ക്കു മുന്നോടിയായി 250 കോടി ഡോളറിന്റെ (20750 കോടി രൂപ) വായ്പ ലുലു ഗ്രൂപ്പ് റീ ഫിനാൻസ് ചെയ്തു. ഇത് ഇക്വിറ്റി ഷെയറുകളായി റീ ഫിനാൻസ് ചെയ്തുവെന്നാണ് വിവരം. 

ഗൾഫ് മേഖലയിൽ ഏതെങ്കിലും ഒരു റീട്ടെയ്ൽ ഗ്രൂപ്പ് രണ്ടു രാജ്യങ്ങളിലെ ഓഹരി വിപണികളിൽ ഐപിഒ ഇറക്കുന്നത് അപൂർവ സംഭവമാണ്. നേരത്തെ കെഎഫ്സി, പീത്‌സ ഹട്ട് ഉടമസ്ഥരായ അമേരിക്കാന ഗ്രൂപ്പാണ് ഇത്തരത്തിൽ മധ്യപൂർവ മേഖലയിൽ രണ്ടു സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഐപിഒ ഇറക്കിയത്. 

English Summary:

lulu ipo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com