ADVERTISEMENT

മുംബൈ∙ മൂന്നാം പാദത്തിൽ എൽഐസിയുടെ ലാഭത്തിൽ 49 ശതമാനം വളർച്ച. 9,444 കോടി രൂപയാണ് ലാഭം. മുൻവർഷം ഇതേകാലയളവിൽ 6,334 കോടിയായിരുന്നു ലാഭം. പ്രീമിയം വരുമാനം 1,17,017 കോടിയായി ഉയർന്നു. ആകെ വരുമാനം 2,12,447 കോടി രൂപയിലുമെത്തി. 

അതേസമയം, ഇന്നലെ ഓഹരി വില 6 ശതമാനത്തിലേറെ വർധിച്ചതോടെ രാജ്യത്തെ ഏറ്റവും വിപണി മൂല്യമേറിയ കമ്പനികളിൽ അഞ്ചാം സ്ഥാനത്തേക്ക് എൽഐസി ഉയർന്നു. 6.99 ലക്ഷം കോടിയാണ് മൂല്യം. റിലയൻസ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ് എന്നിവയാണ് വിപണി മൂല്യത്തിൽ ആദ്യ നാലു സ്ഥാനത്ത്.

English Summary:

LIC's profit was Rs 9,444 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com