ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്: അറ്റാദായം 112 കോടി
Mail This Article
×
കൊച്ചി ∙ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 112 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ പാദത്തേക്കാൾ 199.8 % വർധന. പ്രവർത്തന വരുമാനം 20.5 % വർധനയോടെ 288 കോടി രൂപയിലെത്തി. മുൻവർഷം ഇത് 239 കോടി രൂപയായിരുന്നു. മൊത്തം ബിസിനസ് 38.3 % വളർച്ച നേടി 37,009 കോടി രൂപയിലെത്തി. വായ്പ വിതരണം മുൻ വർഷത്തെ 12,544 കോടി രൂപയിൽ നിന്നു 36.7 % വർധിച്ച് 17,153 കോടി രൂപയായതായി എംഡിയും സിഇഒയുമായ കെ. പോൾ തോമസ് പറഞ്ഞു.
English Summary:
esaf small finance bank
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.