സ്വർണം വിലയിടിയുന്നു
Mail This Article
×
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് 5,770 രൂപയിലും 46,160 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇടിഞ്ഞ് ഗ്രാമിന് 5790 രൂപയിലും പവന് 46,320 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടിയ വില ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,830 രൂപയും പവന് 46,640 രൂപയുമാണ്
ഈ ആഴ്ച സ്വർണ വിലയിൽ കാര്യമായ ഉയർച്ച ഉണ്ടായില്ല.
ഈ ആഴ്ചയിൽ ആദ്യ രണ്ട് ദിവസം സ്വർണ വില ഇടിഞ്ഞപ്പോൾ ബുധനാഴ്ച മാത്രമാണ് സ്വർണ വില ഉയർന്നത്. വ്യാഴാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷമാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയും വീണ്ടും വില ഇടിഞ്ഞത്.
English Summary:
Gold Price decreasing
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.