ഉപദേശക സമിതിയെ നിയമിച്ച് പേയ്ടിഎം
Mail This Article
×
ന്യൂഡൽഹി∙ പേയ്ടിഎമിനെതിരെയുള്ള റിസർവ് ബാങ്ക് നടപടിക്കു പിന്നാലെ മുൻ സെബി ചെയർമാനും മലയാളിയുമായ എം.ദാമോദരൻ അധ്യക്ഷനായ ഉപദേശക സമിതിയെ കമ്പനി നിയമിച്ചു. ഇൻസ്റ്റിറ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) മുൻ പ്രസിഡന്റ് മുകുന്ദ് മനോഹർ ചിറ്റാലെ, ആന്ധ്ര ബാങ്ക് മുൻ ചെയർമാൻ രാമചന്ദ്രൻ രാജാരാമൻ എന്നിവരാണ് സമിതിയിലുള്ളത്. നിയമപരമായ കാര്യങ്ങളിൽ ബോർഡിനൊപ്പം ചേർന്ന് ഉപദേശകസമിതി പ്രവർത്തിക്കുമെന്ന് പേയ്ടിഎം അറിയിച്ചു. 29ന് ശേഷം പേയ്ടിഎം ബാങ്കിന്റെ സേവിങ്സ്/കറന്റ് അക്കൗണ്ടുകൾ, വോലറ്റുകൾ, ഫാസ്ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കുന്നതാണ് ആർബിഐ വിലക്കിയത്.
English Summary:
Paytm Appoints Advisory Committee
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.