സ്വർണവില മാറ്റമില്ലാതെ ഈ മാസത്തെ കുറഞ്ഞ നിലയിൽ തുടരുന്നു

Mail This Article
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് തിങ്കളാഴ്ചയും വ്യാപാരം നടക്കുന്നത്.
ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ശനിയാഴ്ചയാണ് സ്വർണം ഈ നിരക്കിലെത്തിയത്. ഈ മാസത്തെ ഏറ്റവും കൂടിയ വില ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,830 രൂപയും പവന് 46,640 രൂപയുമാണ്. കഴിഞ്ഞ ആഴ്ച സ്വർണം കാര്യമായ നേട്ടം ഉണ്ടാക്കിയില്ല. അത് സ്വർണം വാങ്ങുന്നവരെ സംബന്ധിച്ച് ആശ്വാസകരമായിരുന്നു.
കഴിഞ്ഞ ആഴ്ചയിൽ ബുധനാഴ്ച മാത്രമാണ് സ്വർണ വില ഉയർന്നത്.
വ്യാഴാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷം വെള്ളിയാഴ്ചയും ശനിയാഴ്ചയും വീണ്ടും വില ഇടിയുകയായിരുന്നു.
രാജ്യാന്തര വിപണിയിൽ അടുത്ത ആഴ്ച അമേരിക്കൻ സിപിഐ കണക്കുകൾ വരാനിരിക്കെ ഡോളറും, ബോണ്ട് യീൽഡും മുന്നേറിയത് കഴിഞ്ഞ ആഴ്ചയിൽ സ്വർണത്തിന്റെ മുന്നേറ്റം തടഞ്ഞു. സ്വർണ വില 2040 ഡോളറിന് താഴെയാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്.