ADVERTISEMENT

വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലുള്ള എന്റെ വീട് കേരളത്തിനു പുറത്തുള്ള കേന്ദ്രസർക്കാർ ലിമിറ്റഡ് കമ്പനിക്ക് വാടകയ്ക്കു കൊടുക്കുന്നു. പ്രതിമാസ വാടക ഒരു ലക്ഷം രൂപയാണ്. എനിക്ക് മറ്റു ഹൗസ് പ്രോപ്പർട്ടി ഇൻകം ഇല്ല.  ഇവിടെ ഞാൻ ജിഎസ്ടി റജിസ്ട്രേഷൻ എടുക്കേണ്ടതുണ്ടോ? എങ്കിൽ കിട്ടിയ തുകയിൽ നിന്ന് എങ്ങനെ ജിഎസ്ടി അടയ്ക്കണം? ഇതിന് ഇൻകം ടാക്സ് ബാധകമാണോ?

കെ.വി.സണ്ണി

താങ്കൾ മൂന്നാറിൽ ഗവൺമെന്റ് കമ്പനിക്കു വാടകയ്ക്കു കൊടുത്തിരിക്കുന്ന വീടിന് (റസിഡൻഷ്യൽ), ജിഎസ്ടി നിയമത്തിലെ നോട്ടിഫിക്കേഷൻ 5/2022 dt 13 ജൂലൈ 2022 പ്രകാരം ബിസിനസ് എക്സ്പെൻഡീച്ചർ ആയതിനാൽ റിവേഴ്‌സ് ചാർജ് മെക്കാനിസം വഴി വാടകക്കാരായ  കമ്പനി ആണ്  നികുതി അടയ്ക്കേണ്ടത്. ഇവിടെ താങ്കളുടെ ഒരു സാമ്പത്തിക വർഷത്തെ വരുമാനം 12 ലക്ഷം ആയതിനാൽ റജിസ്ട്രേഷൻ എടുക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് കിട്ടിയ തുകയിൽ നിന്ന് ജിഎസ്ടി അടയ്ക്കാനുള്ള ബാധ്യത താങ്കൾക്കില്ല. മറിച്ച്, വാടകക്കാരനു ജിഎസ്ടി റജിസ്ട്രേഷൻ ഉണ്ട്/ഇല്ല എന്നതിലുപരി താങ്കൾക്ക് ജിഎസ്ടി റജിസ്ട്രേഷൻ ഉള്ള ഒരവസ്ഥയിൽ ഫോർവേഡ് ചാർജ് മെക്കാനിസം വഴി തന്നെ വേണം ജിഎസ്ടി അടയ്ക്കാൻ.  (ഇവിടെ സേവന ദാതാവിന്റെ റജിസ്ട്രേഷൻ പരിധിയായ 20 ലക്ഷത്തിൽ കൂടിയാൽ മാത്രം). ഇൻകം ടാക്സ് നിയമത്തിൽ ഒരു സാമ്പത്തിക വർഷം 12 ലക്ഷം രൂപ ഇൻകം ഫ്രം ഹൗസ് പ്രോപ്പർട്ടി എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുകയും, (ബിൽഡിങ് ടാക്സ് തുക കുറച്ച്) 30% സെക്‌ഷൻ 24 (a) പ്രകാരം റിപ്പയർ ആൻഡ് മെയ്ന്റനൻസ് എന്ന വ്യവസ്ഥയിൽ കിഴിച്ചതിനു ശേഷം ബാക്കി വരുന്ന തുകയ്ക്ക് ഇൻകം ടാക്സ് നൽകണം.

സ്റ്റാൻലി ജയിംസ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കൊച്ചി
 (ജിഎസ്ടി നിയമത്തെ സംബന്ധിച്ച സംശയങ്ങൾ ചോദിക്കാം. bpchn@mm.co.in)

English Summary:

GST for building rent in the tourist center

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com