സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴ്ന്നു

Mail This Article
സംസ്ഥാനത്ത് വീണ്ടും ഇടിഞ്ഞ് സ്വർണവില. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ് യഥാക്രമം 5,700 രൂപയിലും 45,600 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,760 രൂപയിലും പവന് 46,080 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇന്നലെ 2030 ഡോളറിന് സമീപം തുടർന്ന രാജ്യാന്തര സ്വർണവില 1990 ഡോളറിലേക്ക് ഇടിഞ്ഞതാണ് സംസ്ഥാന വിപണിയിലും വിലയിടിവിന് കാരണമായത്. അതോടൊപ്പം പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ച രീതിയിൽ കുറയാതിരുന്ന സാഹചര്യത്തിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന തീരുമാനത്തിൽ മാറ്റം വന്നേക്കും എന്ന വിലയിരുത്തലും സ്വർണ വിലയെ സ്വാധിനിച്ചു. രാജ്യാന്തര വിപണിയിൽ നിലവിൽ സ്വർണ വില ഇടിയുന്ന സാഹചര്യം നില നിൽക്കുന്നു എങ്കിലും വലിയ തോതിലുള്ള ഇടിവ് വിപണി പ്രതീക്ഷിക്കുന്നില്ല എന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 77 രൂപയാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര വെള്ളിവിലയിൽ ഒരു ഡോള൪ കുറഞ്ഞിട്ടുണ്ട്.