സ്വർണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു, ഇന്ന് വില ഉയർന്നു
Mail This Article
സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവില വർധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് തിങ്കളാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 5,745 രൂപയിലും പവന് 45,960 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,720 രൂപയിലും പവന് 45,760 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. ശനിയാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചിരുന്നു. ഇതോടെ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ചു.
രാജ്യാന്തര സ്വർണവില കഴിഞ്ഞ ആഴ്ച 1990 ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. ഇതാണ് സംസ്ഥാന വിപണിയിലും വിലയിടിവിന് കാരണമായത്. അതോടൊപ്പം പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ച രീതിയിൽ കുറയാതിരുന്ന സാഹചര്യത്തിൽ പലിശ നിരക്ക് വീണ്ടും കുറയ്ക്കും എന്ന തീരുമാനത്തിൽ മാറ്റം വന്നേക്കും എന്ന വിലയിരുത്തലും സ്വർണ വിലയെ സ്വാധിനിച്ചു. അതേ സമയം അമേരിക്കൻ ബോണ്ട് യീൽഡിന്റെ മുന്നേറ്റത്തിൽ താഴേക്കിറങ്ങി 2000 വരെയെത്തിയ രാജ്യാന്തര സ്വർണ വില വെള്ളിയാഴ്ച തിരിച്ചു കയറി 2025 ഡോളറിലാണ് ക്ളോസ് ചെയ്തത്.