ADVERTISEMENT

ബെംഗളൂരു∙ കർണാടകയിൽ 2300 കോടി രൂപയുടെ നിക്ഷേപത്തിന് എയർ ഇന്ത്യയും ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും ധാരണാപത്രം ഒപ്പിട്ടു. ബെംഗളൂരു വിമാനത്താവളത്തോട് ചേർന്ന് വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രമാണ് എയർ ഇന്ത്യ ആരംഭിക്കുന്നത്. വിമാനങ്ങളുടെ നവീകരണം, പ്രതിരോധ സേനകൾക്കുള്ള തോക്ക് നിർമാണം, ഗവേഷണ കേന്ദ്രം എന്നിവയാണ് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ഒരുക്കുക. 1600 പേർക്ക് നേരിട്ടും 25,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

English Summary:

Tata Group to invest 2,300 Cr in Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com