ADVERTISEMENT

സംസ്ഥാനത്ത് 46,000 രൂപയിലേയ്ക്ക് വീണ്ടും ഉയർന്ന് സ്വർണവില. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വർണം 46,000 രൂപ കടക്കുന്നത്. ബുധനാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് യഥാക്രമം 5,760 രൂപയിലും പവന് 46,080 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ചൊവ്വാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ്  ഗ്രാമിന്  5,735 രൂപയിലും പവന്  45,880 രൂപയിലുമാണ് വ്യാപാരം നടന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും  വർധിച്ച്  ഗ്രാമിന് 5,745 രൂപയിലും പവന് 45,960 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത് .

ഈ മാസത്തെ ഏറ്റവും കൂടിയ വില ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ ഗ്രാമിന്  5,830 രൂപയും പവന് 46,640 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഫെബ്രുവരി 15 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,690 രൂപയും പവന് 45,520 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഫെഡ് മിനുട്സ് വരുന്നത് വരെ ഡോളറിലെയും, ബോണ്ട് യീൽഡിലെയും ചാഞ്ചാട്ടങ്ങൾക്കനുസരിച്ചായിരിക്കും സ്വർണവിലയും സഞ്ചരിക്കുക. 

English Summary:

Gold Price Increasing again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com