ADVERTISEMENT

ഞാൻ 46 വയസ്സുള്ള കുടുംബനാഥനാണ്. എന്റെ മാത്രം ഉടമസ്ഥതയിൽ ഉള്ള സ്ഥലം 65 ലക്ഷം രൂപയ്ക്ക് വിറ്റ്, ആ സമ്പാദ്യം ദീർഘകാലത്തേക്ക് നിക്ഷേപിച്ചു പലിശ വരുമാനം ഉപയോഗിച്ച് ശിഷ്ടകാലം കഴിയാൻ ആഗ്രഹിക്കുന്നു. ഒരു മാസം 60000 -65000 രൂപ എല്ലാവിധ നികുതികളും കഴിഞ്ഞു ലഭിക്കാൻ ഞാൻ ഏതു തരത്തിലുള്ള നിക്ഷേപമാണ് തിരഞ്ഞെടുക്കേണ്ടത്. നിലവിൽ 5 ലക്ഷം രൂപയുടെ ഓഹരികൾ കൈവശമുണ്ട്.

–എം.ജെ.ജോർജ്

പ്രതിമാസ വരുമാനം ലഭ്യമാക്കുന്ന പദ്ധതികളാണ് സ്ഥിരനിക്ഷേപം, പോസ്റ്റ് ഓഫിസ് നിക്ഷേപം, ഇൻഷുറൻസ് ആനുവിറ്റി സ്കീം, ഡിബഞ്ചറുകൾ, മ്യൂച്വൽ ഫണ്ടുകളിലെ ഡിവിഡന്റ് ഫണ്ടുകൾ (ഐഡിസിഡബ്ല്യു സ്കീമുകൾ), സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാനുകൾ (എസ്ഡബ്ല്യുപി ) എന്നിവ. നിലവിലെ പലിശ നിരക്ക് അനുസരിച്ച് 60,000- 65,000 രൂപ പ്രതിമാസ വരുമാനം ഉറപ്പിക്കുന്നതിനുള്ള സാധ്യത വിരളമാണ്. മ്യൂച്വൽ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാനിലൂടെ ഈ തരത്തിൽ പ്രതിമാസ വരുമാനം ഉറപ്പിക്കുന്നതിന് കഴിയും. എന്നാൽ നിക്ഷേപ തുക വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയം ആയിരിക്കും. മ്യൂച്വൽ ഫണ്ടിലെ മൾട്ടി അസറ്റ് ഫണ്ടുകളിൽ തുക നിക്ഷേപിച്ച് സിസ്റ്റമാറ്റിക് പ്ലാനിലൂടെ 8% നിരക്കിൽ പ്രതിമാസം 40000-45000 രൂപ ലഭ്യമാക്കുന്നത് അനുയോജ്യമായ രീതിയാണ്. തുടർന്നുള്ള വർഷങ്ങളിൽ പ്രതിമാസ പിൻവലിക്കൽ തുകയും നിക്ഷേപ തുകയും വർധിക്കുന്നതിന് ഈ നിക്ഷേപം അവസരം നൽകുന്നു.

വി.ആർ.ധന്യ, 
സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ, തിരുവനന്തപുരം

English Summary:

Monthly Income Generating Scheme

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com