ADVERTISEMENT

കൊച്ചി∙ വരും ദിവസങ്ങളിൽ ക്ലോസ് ചെയ്യുന്ന ഡസനിലേറെ മ്യൂച്വൽ ഫണ്ടുകളുടെ ആദ്യ വിൽപന (എൻഎഫ്ഒ) മുന്നേറുന്നു. 500–5000 രൂപ എന്നിങ്ങനെയാണ് മിനിമം നിക്ഷേപത്തുക. എസ്ഐപി(സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) ആയിട്ടോ മൊത്തമായോ നിക്ഷേപം നടത്താം.

ചില ഫണ്ടുകൾ പ്രത്യേക മേഖലകളെ പ്രമേയമാക്കിയതാണ്.  എസ്ബിഐ എനർജി ഫണ്ടും കനറ റോബികോ മാനുഫാക്ചറിങ് ഫണ്ടും ഉദാഹരണം. ഇന്ത്യയുടെ ഊർജ മേഖലയിലുള്ള കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്നതാണ് എനർജി ഫണ്ട്. ഫാക്ടറി ഉൽപാദനം നടത്തുന്ന കമ്പനി ഓഹരികളിൽ നിക്ഷേപിക്കുന്നത് മാനുഫാക്ചറിങ് ഫണ്ട്. ഓഹരി വിലസൂചികയെ  അടിസ്ഥാനമാക്കുന്ന ഇൻഡെക്സ് ഫണ്ടുകളും ഒട്ടേറെ. ഗ്രോ നിഫ്റ്റി സ്മോൾ ക്യാപ് 250 ഫണ്ടും ആക്സിസ് എസ് ആൻഡ് പി, ബിഎസ്‌ഇ സെൻസെക്സ് ഫണ്ടും ഉദാഹരണം.

അടുത്ത 10 ദിവസത്തിനകം ക്ലോസ് ചെയ്യുന്ന ഫണ്ടുകൾ

ആക്സിസ് എസ് ആൻഡ് പി സെൻസെക്സ്– 22

എച്ച്എസ്ബിസി മൾട്ടി അസറ്റ്–22.

ഗ്രോ നിഫ്റ്റി സ്മോൾ ക്യാപ്–23

എച്ച്ഡിഎഫ്സി നിഫ്റ്റി–23

കോട്ടക് ടെക്നോളജി–26

മിറായ അസറ്റ് നിഫ്റ്റി–28

ഈഡൽവെയ്സ് ടെക്–28

ബറോഡ ബിഎൻപി പാരിബാസ്–28.

ക്വാണ്ടം മൾട്ടിഅസറ്റ്–മാർച്ച് 1

കനറ റൊബെകോ മാനുഫാക്ചറിങ്–മാർച്ച് 1

English Summary:

Mutual Funds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com