സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു
Mail This Article
സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണ വില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് യഥാക്രമം 5,750 രൂപയിലും 46,000 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് 5,760 രൂപയിലും 46,080 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ഒരാഴ്ചയ്ക്കു ശേഷമാണ് സ്വർണം 46,000 രൂപ കടക്കുന്നത്.
ഈ മാസത്തെ ഏറ്റവും കൂടിയ വില ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,830 രൂപയും പവന് 46,640 രൂപയുമാണ്. ഏറ്റവും കുറഞ്ഞ വില ഫെബ്രുവരി 15 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,690 രൂപയും പവന് 45,520 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ നിലവിൽ വിലയിടിവ് സ്വർണത്തെ ബാധിക്കില്ലെന്നും നിക്ഷേപമെന്ന നിലയിലും പണപ്പെരുപ്പത്തിനെതിരായ വിലയേറിയ സംരക്ഷണമെന്ന നിലയിലും സ്വർണം പുതിയ റെക്കോർഡുകൾ ഭേദിക്കും എന്നാണ് വിദഗ്ദർ പറയുന്നത്. സാമ്പത്തിക അനിശ്ചിതത്വങ്ങളും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും വരും വർഷങ്ങളിലും സ്വർണത്തെ സ്വാധീനിക്കും എന്നാണ് പൊതുവേ വിലയിരുത്തൽ.