ADVERTISEMENT

കൊച്ചി∙ സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരളയുടെ (എസ്എഫ്ബിസികെ) ബിസിനസ് മാൻ ഓഫ് ദി ഇയർ– 2023 പുരസ്കാരം കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്.കല്യാണരാമന് സമ്മാനിച്ചു. പുതിയ ബിസിനസ് സാധ്യതകൾ കണ്ടെത്തി ബിസിനസ് തുടങ്ങാനുള്ള കഴിവാണ് സ്വാമിയുടെ വിജയരഹസ്യമെന്ന് പുരസ്കാരം സമ്മാനിച്ച മന്ത്രി പി. രാജീവ് പറഞ്ഞു. മികച്ച വ്യവസായ സാധ്യതകൾ ഉള്ള സംസ്ഥാനമാണ് കേരളം. ഇതിനെ സഹായിക്കുന്ന നിലപാടും സഹകരണവും ബാങ്കുകളുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ക്ഷണമുണ്ടെങ്കിലും കല്യാണിന്റെ നിർമാണ യൂണിറ്റ് കേരളത്തിൽ തന്നെ ആരംഭിക്കാനാണ് താൽപര്യപ്പെടുന്നതെന്നു ടി.എസ്.കല്യാണരാമൻ പറഞ്ഞു. വിശ്വാസ്യതയും സുതാര്യതയുമാണ് തന്റെ വിജയരഹസ്യമെന്നും അതു നിലനിർത്തുകയാണ് പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിവിധ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ബാങ്കുകൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു. 

എസ്എഫ്ബിസികെ പ്രസിഡന്റ് ശ്രീജിത്ത് കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് പ്രസിഡന്റ് കുര്യൻ പി. ഏബ്രഹാം, ജനറൽ സെക്രട്ടറി കെ.യു.ബാലകൃഷ്ണൻ, പ്രോഗ്രാം എക്സിക്യൂട്ടീവ് ചെയർമാൻ സി.പി.മോഹൻദാസ്, മുൻ രക്ഷാധികാരി ഏബ്രഹാം തര്യൻ, ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാരിയർ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എക്സിക്യൂട്ടീവ് ഡയറക്ടർ ആഷിഷ് പാണ്ഡെ, സിഎസ്ബി ഹെഡ് സ്ട്രാറ്റജി ബി.ആർ.ദിവാകര, കേരള ഗ്രാമീൺ ബാങ്ക് ജിഎം വി.സുരേന്ദ്രൻ, ധനലക്ഷ്മി ബാങ്ക് എംഡി ആൻഡ് സിഇഒ ജെ.കെ.ശിവൻ, മുത്തൂറ്റ് ഗ്രൂപ്പ് ഇഡി കെ.ആർ.ബിജിമോൻ എന്നിവർ പ്രസംഗിച്ചു.

English Summary:

Businessman of the year award was given to ts kalyanaraman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com