ADVERTISEMENT

രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് 5,760 രൂപയിലും 46,080 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന്  5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത് .

രാജ്യാന്തര വിപണിയിൽ അമേരിക്കയുടെ ബോണ്ട് യീൽഡ് വീണ്ടും വീണത് രാജ്യാന്തര സ്വർണവിലയിൽ മുന്നേറ്റം നൽകി. അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് വെള്ളിയാഴ്ച 4.24%ലേക്ക് ഇറങ്ങിയപ്പോൾ സ്വർണവില 2050 ഡോളറിലേക്ക് കയറി.

English Summary:

Gold Price Decreased Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com