കേരള ബാങ്ക് ലാഭത്തിലെന്ന് സിഇഒ
Mail This Article
×
തിരുവനന്തപുരം∙ റിസർവ് ബാങ്കിന്റെ മാനദണ്ഡ പ്രകാരം എല്ലാ കരുതലുകളും വച്ച ശേഷം 2022–23 ലെ സാമ്പത്തിക വർഷ റിപ്പോർട്ട് പ്രകാരം കേരള ബാങ്ക് ലാഭത്തിലാണെന്ന് കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജോർട്ടി എം.ചാക്കോ അറിയിച്ചു. കേരളബാങ്ക് 1200 കോടി രൂപ ലാഭത്തിലാണെന്നുള്ള അവകാശവാദം ബാങ്ക് ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
നബാർഡ് പരിശോധന എല്ലാ വർഷവും ബാങ്കിൽ നടക്കുന്നതാണ്. എന്നാൽ ആദ്യമായാണ് കുടിശിക അല്ലാത്ത വായ്പകൾക്കു പോലും കരുതൽ ധനം ഉൾപ്പെടുത്തണമെന്ന നിർദേശം മുന്നോട്ടുവയ്ക്കുന്നതെന്നും ഇതിൽ നബാർഡിന്റെ നിർദേശങ്ങൾ പരിഗണിച്ച് നടപടികൾ എടുക്കുമെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ വിശദീകരിച്ചു.
English Summary:
According to the report kerala bank is in profit
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.