ADVERTISEMENT

ഇലക്ട്രിക് കാർ നിർമിക്കാനുള്ള സ്വപ്ന പദ്ധതി ആപ്പിൾ ഉപേക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട ചില ജീവനക്കാരെ ആപ്പിളിന്റെ ജനറേറ്റീവ് എഐ പ്രോജക്ടുകളിലേക്ക് പുനർവിന്യസിച്ചു. ജോലി നഷ്ടമായ മറ്റു ജീവനക്കാർ 90 ദിവസത്തിനകം കമ്പനിയിൽ പുതിയ അസൈൻമെന്റ് കണ്ടെത്തുകയോ പുറത്തുപോകുകയോ ചെയ്യണം. 1400 ജീവനക്കാരാണ്  കാറിനായി പ്രവർത്തിച്ചിരുന്നത്. പ്രോജക്ട് ടൈറ്റൻ എന്ന പേരിൽ 2014ൽ ആണ് കാർ പദ്ധതി ആപ്പിൾ ആരംഭിച്ചത്. 

രണ്ട് ഇമോജികൾ പങ്കുവച്ചാണ് ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ലയുടെ ഉടമ  ഇലോൺ മസ്ക് വാർത്തയോട് പ്രതികരിച്ചത്.

English Summary:

Apple has abandoned the electric car project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com