നാല് ദിവസത്തെ ഇടവേള, മാർച്ച് ഒന്നിന് വില ഉയർന്നു
Mail This Article
സംസ്ഥാനത്ത് മാർച്ച് മാസത്തിന്റെ തുടക്കത്തിൽ സ്വർണവില വർധിച്ചു. നാല് ദിവസത്തെ ഇടവേളക്ക് ശേഷമാണ് വെള്ളിയാഴ്ച വില വർധിച്ചത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ച് ഗ്രാമിന് 5790 രൂപയിലും പവന് 46,320 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,760 രൂപയിലും പവന് 46,080 രൂപയിലുമാണ് നാല് ദിവസമായി വ്യാപാരം നടന്നത്. ഫെബ്രുവരി മാസത്തിൽ സ്വർണ വിപണി പൊതുവെ ചാഞ്ചാട്ടം നേരിട്ടിരുന്നു. ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,830 രൂപയും പവന് 46,640 രൂപയാണ് ഫെബ്രുവരി മാസത്തെ ഏറ്റവും കൂടിയ വില. ഏറ്റവും കുറഞ്ഞ വില ഫെബ്രുവരി 15 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,690 രൂപയും പവന് 45,520 രൂപയുമാണ്.
രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെട്ട് നിൽക്കുന്നത് സ്വർണത്തിനും അനുകൂലമായി. 2040 ഡോളറിൽ തുടരുന്ന രാജ്യാന്തര സ്വർണവില ഇന്നത്തെ അമേരിക്കൻ ഡേറ്റകൾക്കനുസരിച്ച് ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നു.