ADVERTISEMENT

ബെംഗളൂരുവിൽ സ്ഫോടനം നടന്ന രാമേശ്വരം കഫെയുടെ വിറ്റു  വരവ് പ്രതിമാസം 4.5 കോടി രൂപ. ഓരോ വർഷവും 50 കോടിയുടെ കച്ചവടമാണ് ഇവർ നടത്തുന്നത്. ഇവരുടെ ഫ്രാഞ്ചൈസി തുടങ്ങാനുള്ള ചെലവ് 10 മുതൽ 15 ലക്ഷം രൂപ വരെയാണ്. ഫ്രാഞ്ചൈസി ഫീസ് 2 ലക്ഷം മുതൽ 3 ലക്ഷം വരെയാണ്. ദക്ഷിണേന്ത്യൻ പാചക രംഗത്തെ വിദഗ്ധരായ ഇവരുടെ കഫെകളിൽ പൊതുവെ തിരക്കാണ്. ഒരു സാധാരണ ചെറുകിട ഭക്ഷണ ശാലയ്ക്ക് 10 മുതൽ 25 ശതമാനം വരെ മാത്രം ലാഭം ഉണ്ടാക്കാൻ സാധിക്കുമ്പോൾ രാമേശ്വരം കഫേക്ക് 70 ശതമാനം ലാഭമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. പരിമിതമായ വിഭവങ്ങൾ മാത്രമേ ഇവർക്കുള്ളു എങ്കിലും ഏറ്റവും രുചികരമായും, വൃത്തിയോടെയും കൊടുക്കാൻ സാധിക്കുന്നത് ബിസിനസ് വളർത്താൻ സഹായിക്കുന്നുണ്ടെന്ന് ഉടമസ്ഥർ അവകാശപ്പെടുന്നു.

English Summary:

Business Deatils of Rameshwaram Cafe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com