ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ വളർച്ചാ അനുമാനം ഉയർത്തി. 2024 ൽ ഇന്ത്യയുടെ വളർച്ച 6.8% ആയിരിക്കുമെന്ന് മൂഡീസിന്റെ ഗ്ലോബൽ മാക്രോ ഇക്കണോമിക് ഔട്ട്ലുക് പറയുന്നു. നേരത്തെ 6.1% വളർച്ചയാണ് മൂഡീസ് പ്രവചിച്ചിരുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ഇന്ത്യയുടെ വളർച്ചയെന്നും

ജി20 രാജ്യങ്ങളിൽ ഏറ്റവുമധികം വളർച്ച ഇന്ത്യയ്ക്കായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2023 ന്റെ അവസാന പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 8.4% ആയിരുന്നു. തിരഞ്ഞെടുപ്പിനുശേഷം നയത്തുടർച്ചയ്ക്കു സാധ്യതയുള്ളതിനാൽ സാമ്പത്തിക മേഖലയിൽ കുതിപ്പിനു സാധ്യതയേറെയാണെന്നും മൂഡീസ് വിലയിരുത്തി. വിലക്കയറ്റം നിയന്ത്രണവിധേയമാണെന്നതും ശുഭസൂചനയാണ്. 

English Summary:

Moody's raises India's growth forecast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com