ADVERTISEMENT

തിരുവനന്തപുരം ∙ 2024–25 മുതൽ പുതുതായി കോംപോസിഷൻ സ്കീം തിരഞ്ഞെടുക്കുന്നവർ ഇൗ മാസം 31നു മുൻപ് ഓപ്ഷൻ ഫയൽ ചെയ്യണമെന്നു ജിഎസ്ടി വകുപ്പ് അറിയിച്ചു. ഇപ്പോൾ കോംപസിഷൻ സ്കീമിലുള്ളവർ പുതുതായി ഓപ്ഷൻ ഫയൽ ചെയ്യേണ്ടതില്ല. 

∙ ജിഎസ്ടി ചട്ടം 46 (ബി) പ്രകാരം എല്ലാ നികുതിദായകരും പുതിയ സാമ്പത്തിക വർഷത്തിൽ ഏകീകൃത തുടർ സീരീസ് ടാക്സ് ഇൻവോയ്സ് ആണ് ഉപയോഗിക്കേണ്ടത്. 

∙ 2017–18 മുതൽ 2022-23 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ഒരു പാനിൽ ആകെ വിറ്റുവരവ് 5 കോടി കടന്നിട്ടുള്ളവർ അടുത്തമാസം 1 മുതൽ ബി ടു ബി ഇടപാടുകളും ഇ–ഇൻവോയ്സ് ചെയ്യണം. ഇല്ലെങ്കിൽ ഇൻപുട് ടാക്സ് ക്രെഡിറ്റിന് അർഹതയില്ല. 

∙ ജിഎസ്ടിആർ 1/3-ബി റിട്ടേണുകൾ ഫയൽ ചെയ്യുന്നവർക്കുള്ള ത്രൈമാസ റിട്ടേൺ ഫയലിങ് സ്കീമായ ക്യുആർഎംപി ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ പ്രയോജനപ്പെടുത്തുന്നതിനുള്ള ഓപ്ഷൻ ഏപ്രിൽ 30 വരെ ഫയൽ ചെയ്യാം. 

∙ ഐജിഎസ്ടി അടയ്ക്കാതെ വിദേശ രാജ്യങ്ങളിലേക്കോ സെസ് യൂണിറ്റുകളിലേക്കോ കയറ്റുമതി ചെയ്യുന്ന എല്ലാവരും ലെറ്റർ ഓഫ്  അണ്ടർടേക്കിങ് ഫയൽ ചെയ്യണം. 2024–25ലെ ലെറ്റർ ഓഫ്  അണ്ടർടേക്കിങ് ഏപ്രിൽ 1 മുതൽ സമർപ്പിക്കാം.

English Summary:

Composition scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com