ADVERTISEMENT

കൊച്ചി∙ കള്ളക്കടത്തുകാരിൽ നിന്നു കസ്റ്റംസ് വേട്ടയാടി പിടികൂടിയ മിനികൂപ്പർ കാർ അടക്കമുള്ള വാഹനങ്ങളും ഉടമകൾ കൊച്ചിൻ പോർട്ടിൽ നിന്നും കൈപ്പറ്റാതിരുന്ന വിദേശനിർമിത ഗൃഹോപകരണങ്ങളും അടക്കം ലേലം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ്. പിടികൂടുന്ന ഉപയോഗപ്രദമായ സാധനങ്ങൾ കൊച്ചി കസ്റ്റംസ് ഹൗസിലെ ഗോഡൗണിൽ നിറഞ്ഞതോടെയാണ് ആവശ്യക്കാർക്കു ലേലം ചെയ്തു വിൽക്കാൻ അനുവാദം തേടിയത്. നിയമപരമായ പ്രശ്നങ്ങളെല്ലാം ഒഴിവാക്കി ലേലക്കാർക്കു വാഹനങ്ങൾ പുതിയ റജിസ്ട്രേഷനിലാക്കിയാണു കസ്റ്റംസ് നൽകാൻ ഒരുങ്ങുന്നത്. മിനികൂപ്പർ അടക്കം 2018, 2019 വർഷങ്ങളിൽ റജിസ്റ്റർ ചെയ്ത അധികം ഉപയോഗിക്കാത്ത ഇന്ത്യൻ കാറുകളും ലേലത്തിനുണ്ട്. 8 ലക്ഷം രൂപയാണു മിനികൂപ്പറിന് അടിസ്ഥാന വിലയിട്ടിരിക്കുന്നത്. 13നു 12നും 4.30നും ഇടയിൽ ഇ–ഓക്‌ഷനിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ അതിനു മുൻപ് എംഎസ്ടിസിയുടെ (മെറ്റൽ സ്ക്രാപ് ട്രേഡ് കോർപറേഷൻ ലിമിറ്റഡ്) ഇ കൊമേഴ്സ് പോർട്ടൽ വഴി റജിസ്റ്റർ ചെയ്യണം. പ്രവർത്തന ക്ഷമവും ഉന്നത നിലവാരവുമുള്ള ഉത്പന്നങ്ങൾ മാത്രമാണു ലേലം ചെയ്യുന്നതെന്നു കസ്റ്റംസ് വെയർഹൗസ് അധികാരികൾ പറഞ്ഞു.

English Summary:

Auction in Kochi Customs House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com