ADVERTISEMENT

കൊച്ചി ∙ ആഗോള ബ്രാൻഡുകളുടെ വീര്യം നുരയുന്ന വിദേശ നിർമിത വിദേശ മദ്യ (ഫോറിൻ മെയ്ഡ് ഫോറിൻ ലിക്കർ – എഫ്എംഎഫ്എൽ) വിപണിയിൽ മലയാളി സംരംഭക സ്പർശം. കോഴിക്കോട് സ്വദേശിയായ പ്രവാസി സംരംഭകൻ കെ.വിജയരാഘവന്റെ മാഗ്പൈ ട്രേഡിങ് കമ്പനി അവതരിപ്പിച്ച 2 ബ്രാൻഡുകൾ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ വിപണിയിൽ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു; മാഗ്പൈ ഗോൾഡ് സ്കോച്ച് വിസ്കിയും ഡോർഡോൺ വിഎസ്ഒപി ഫ്രഞ്ച് ബ്രാൻഡിയും. ‘മലയാളി’ ബ്രാൻഡുകളാണെങ്കിലും എല്ലാ അർഥത്തിലും വിദേശി. ബ്ലെൻഡിങ് ഫ്രാൻസിലെ ഡിസ്റ്റലറിയിൽ. 

റെസ്പോൺസിബിൾ ഡ്രിങ്കിങ് 

ആഗോള നിലവാരമുള്ള വിദേശ നിർമിത വിദേശ മദ്യം ഇന്ത്യൻ വിപണിയിൽ എത്തിക്കുകയാണു ചെയ്യുന്നത്. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും വിവിധ കേന്ദ്രഭരണ പ്രദേശങ്ങളിലും അവ ലഭ്യമാണ്. തെലങ്കാനയിലും ഉടൻ വിപണിയിലെത്തിക്കും. പ്രതിവർഷം ഒരു ലക്ഷം ബോട്ടിൽ വീതം സ്കോച്ച് വിസ്കിയും ഫ്രഞ്ച് ബ്രാൻഡിയുമാണു വിൽപന. പ്രീമിയം നിലവാരമുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യം (ഐഎംഎഫ്എൽ) ഉപയോഗിക്കുന്നവർ ഇപ്പോൾ വിദേശ നിർമിത വിദേശ മദ്യത്തിലേക്കു മാറുന്ന പ്രവണത വർധിക്കുകയാണ്.  – വിജയരാഘവന്റെ വാക്കുകൾ. ‘‘റെസ്പോൺസിബിൾ ഡ്രിങ്കിങ്ങാണു ചെറുപ്പക്കാരുടേത്. കോക്ടെയ്ൽ, മോക്ടെയ്ൽ പ്രേമികളും ഏറെയുണ്ട്.’’ 

ഇനി ആഫ്രിക്ക, ദുബായ്

5250 കോടി ഡോളറിന്റെതാണ് ഇന്ത്യൻ മദ്യ വിപണി. 2030 ൽ ആഗോള മദ്യ വിപണി 40 ശതമാനം വളർച്ച നേടുമെന്നാണു വിലയിരുത്തൽ.  പ്രീമിയം ബ്രാൻഡി, വില കുറവുള്ള വിസ്കി എന്നിവ ഈ വർഷം തന്നെ ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്നു വിജയരാഘവൻ പറയുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലും ദുബായിലും ഈ വർഷം സ്വന്തം ബ്രാൻഡ് അവതരിപ്പിക്കും.

English Summary:

Foreign Made Foreign Liquor from a Malayali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com