കസ്റ്റംസ് ഇ ലേലം 13ന്

Mail This Article
കൊച്ചി∙ കസ്റ്റംസ് വിവിധ കേസുകളിൽ കണ്ടുകെട്ടിയതും യാത്രക്കാർ മറന്നുവച്ചതും ഉപേക്ഷിച്ചതുമായ വാഹനങ്ങളും വസ്തുക്കളും 13ന് ഉച്ചയ്ക്കു 12നും 4.30നും ഇടയിൽ മെറ്റൽ സ്ക്രാപ് ട്രേഡ് കോർപറേഷന്റെ www.mstcecommerce.com എന്ന വെബ്സൈറ്റ് വഴി ഇ–ലേലം ചെയ്യും. വിശദാംശങ്ങൾക്കും ലേല വസ്തുക്കൾ നേരിൽ കാണാനും കൊച്ചിയിലെ കസ്റ്റംസ് ഹൗസ് സന്ദർശിക്കാം. ഫോൺ: 0484-2805252. ലേലത്തിനുവച്ച മിനി കൂപ്പറിന്റെ അടിസ്ഥാന വില 8 ലക്ഷം രൂപയാണെന്നതു തെറ്റായ വിവരമാണെന്നും കരുതൽ വില കസ്റ്റംസ് പ്രസിദ്ധീകരിക്കാറില്ലെന്നും കസ്റ്റംസ് വെയർഹൗസ് അസി.കമ്മിഷണർ അറിയിച്ചു. ലേലം ചെയ്യുന്ന വാഹനങ്ങളുടെ റജിസ്ട്രേഷൻ കസ്റ്റംസ് കൈകാര്യം ചെയ്യില്ല. വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ (ലഭ്യമാണെങ്കിൽ) അടക്കമുള്ള വിശദാംശങ്ങൾ സഹിതം ഡെലിവറി അറിയിക്കുന്ന കത്ത് ആർടിഒയ്ക്കു നൽകുകയാണു പതിവ്. ഈ ലേലത്തിൽ ഉൾപ്പെട്ട കാറുകൾ ഒരു തവണ ലേലം ചെയ്തിരുന്നെങ്കിലും ഹൈക്കോടതി നിർദേശപ്രകാരം പുനർലേലത്തിനു വയ്ക്കുകയായിരുന്നെന്നും അധികൃതർ വ്യക്തമാക്കി.