ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിന്റെ ‘ഭാരത് അരി’യെ വെല്ലാൻ സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ‘കെ റൈസ്’ സപ്ലൈകോയിലെ മിക്ക വിൽപനശാലകളിലും കുറഞ്ഞ അളവിൽ എത്തി. സപ്ലൈകോയുടെ 56 ഡിപ്പോകളിലും 5 കിലോ വീതമുള്ള ശബരി കെ റൈസ് എത്തിയെങ്കിലും ഏതാനും ദിവസത്തെ വിതരണത്തിനു മാത്രമേ തികയൂ എന്നാണ് അറിയുന്നത്. ശബരി കെ-റൈസ് (ജയ അരി) കിലോയ്ക്ക് 29 രൂപയ്ക്കും മട്ട, കുറുവ ഇനങ്ങളിലെ അരി കിലോയ്ക്ക് 30 രൂപ നിരക്കിലും ഓരോ മേഖലകളിലെ ജനങ്ങളുടെ താൽപര്യത്തിന് അനുസൃതമായി റേഷൻ കാർഡ് അടിസ്ഥാനത്തിൽ വിതരണം ചെയ്യും.

അതേസമയം, കെ റൈസ് വിതരണത്തിനായി വൻതോതിൽ സഞ്ചികൾ വാങ്ങാനുള്ള തീരുമാനത്തിൽ നിന്നു സപ്ലൈകോ തൽക്കാലം പിന്മാറി. ‘മനോരമ’ ഇതു സംബന്ധിച്ചു വാർത്ത നൽകിയിരുന്നു. സപ്ലൈകോയുടെ സ്വന്തം ഫണ്ട് ഉപയോഗിച്ചാണ് കെ റൈസിനുള്ള തുക കണ്ടെത്തിയത്. നേരത്തേ, 10 കിലോയ്ക്കു നൽകിയിരുന്ന സബ്സിഡി അരിയിലെ 5 കിലോയാണ് കെ റൈസ് ആക്കി മാറ്റിയിരിക്കുന്നത്. കെ റൈസിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 

English Summary:

K Rice reached the Supplyco shops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com