ADVERTISEMENT

മുംബൈ∙ ചില ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിൽ വില പെരുപ്പിച്ചു കാണിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ ചെയർപഴ്സൻ മാധബി പുരി ബുച്ച്.  അപകടസാധ്യതയുള്ള ഓഹരികൾ വാങ്ങുമ്പോൾ നിക്ഷേപകർ ജാഗ്രത പുലർത്തണമെന്നും അവർ പറഞ്ഞു. സ്മോൾ, മിഡ്ക്യാപ് ഓഹരി വിലകൾ ഏതാനും മാസങ്ങളായി കുതിച്ചുയരുന്നതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സെബി മേധാവി.

‘‘സ്മോൾ, മിഡ്ക്യാപ് ഓഹരികളുടെ വിപണിയിൽ കുമിളകൾ നുരപൊന്തി കിടപ്പുണ്ട്. യുക്തിരഹിതമായാണ് പലതിന്റെയും വിലകൾ ഉയർന്നു നിൽക്കുന്നത്. ഇതു നല്ല കാര്യമല്ല. കുമിളകൾ പൊട്ടിയാൽ അതു നിക്ഷേപകരെ പ്രതികൂലമായി ബാധിക്കും. പ്രാഥമിക ഓഹരി വിൽപനയിലും, സെക്കൻഡറി വിപണിയിലും വിലയിൽ കൃത്രിമം കാണിക്കുന്നതിന്റെ തെളിവ് സെബിക്കു ലഭിച്ചിട്ടുണ്ട്’’ – അവർ പറഞ്ഞു. എന്നാൽ ഇതു സംബന്ധിച്ച് എന്തെങ്കിലും നടപടിയെടുക്കുന്നതിനെ പറ്റി അവർ വ്യക്തമാക്കിയില്ല. ഓഹരി വ്യാപാര സെറ്റിൽമെന്റ് അന്നു തന്നെ നടത്തുന്ന ‘ടി+0’ 28ന് ആരംഭിക്കുമെന്നും മാധബി പുരി ബുച്ച് അറിയിച്ചു. 

English Summary:

Manipulation of small share prices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com