ADVERTISEMENT

ന്യൂഡൽഹി∙ ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിലെ വിലക്കയറ്റത്തോതിൽ കാര്യമായ മാറ്റമില്ല. ജനുവരിയിൽ 5.1 ശതമാനമായിരുന്നത് ഫെബ്രുവരിയിൽ 5.09 ശതമാനമായി. രാജ്യമാകെയുള്ള 4 മാസത്തെ കുറഞ്ഞ നിരക്കാണിത്. ഡിസംബറിൽ 4 മാസത്തെ ഉയർന്ന നിരക്കായ 5.69 ശതമാനമായിരുന്നു. 

കഴിഞ്ഞ 6 മാസമായി റിസർവ് ബാങ്കിന്റെ സഹനപരിധിയായ 6 ശതമാനത്തിനുള്ളിലാണ് നിരക്ക്. വിലക്കയറ്റത്തോത് 4 ശതമാനത്തിലെത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട വിലക്കയറ്റത്തോത് ജനുവരിയിൽ 8.3 ശതമാനമായിരുന്നത് 8.66 ശതമാനമായി കൂടി.

കേരളത്തിലെ വിലക്കയറ്റത്തോത് ജനുവരിയിൽ‌ 4.04% ആയിരുന്നത് ഫെബ്രുവരിയിൽ 4.64% ആയി ഉയർന്നു. നഗരമേഖലകളിലെ വിലക്കയറ്റം 4.79%, ഗ്രാമങ്ങളിലേത് 4.57%.

ഫെബ്രുവരിയിൽ വില കൂടിയതും കുറഞ്ഞതും

(ജനുവരിയെ അപേക്ഷിച്ചുള്ള വ്യത്യാസം)

∙ കുറഞ്ഞത്: ധാന്യങ്ങൾ, പാലും പാലുൽപന്നങ്ങളും, പഴങ്ങൾ, പയറുവർഗങ്ങൾ, പഞ്ചസാരയും പലഹാരങ്ങളും, സുഗന്ധവ്യഞ്ജനങ്ങൾ, ലഹരിയില്ലാത്ത പാനീയങ്ങൾ, പുകയിലയും പാൻ ഉൽപന്നങ്ങളും, തുണിത്തരങ്ങൾ, ചെരിപ്പ്

∙ കൂടിയത്: മത്സ്യവും മാംസവും, മുട്ട, പച്ചക്കറി

English Summary:

Inflation has come down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com