ADVERTISEMENT

കൊച്ചി∙ ആയുർവേദത്തെ ആധുനിക ശാസ്ത്രവുമായി കൂട്ടിയിണക്കിയ ബഹുരാഷ്ട്ര ഫാർമ കമ്പനി സമി സബിൻസ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഡോ. മുഹമ്മദ് മജീദ് (75) ചെന്നൈയിൽ അന്തരിച്ചു. കൊല്ലം സ്വദേശിയായ മുഹമ്മദ് മജീദ് ലോകോത്തര വ്യവസായിയായി വളർന്നത് ആത്മധൈര്യം കൈമുതലാക്കിയാണ്.  സമി സാബിൻസ ഗ്രൂപ്പ് (മുൻപു സമി ലാബ്സ് ഗ്രൂപ്പ്) എന്ന ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയുടെ സ്ഥാപകനായി‌ ആയിരക്കണക്കിനു കോടി രൂപയുടെ ആസ്തിയിലേക്കു വളർന്നു.  ഇന്നലെ ഈ ലോകത്തോടു വിടപറയുംവരെ  കഠിനാധ്വാനത്തിന്റെയും മനോധൈര്യത്തിന്റെയും ആൾരൂപമായി.

1975ൽ യുഎസിലേക്കു പോയപ്പോൾ കയ്യിലുണ്ടായിരുന്നതു വെറും എട്ടു ഡോളർ.  ഔഷധ നിർമാണ കമ്പനിയിലെ ജോലിക്കൊപ്പം പഠിച്ചാണ് ഉന്നത ബിരുദങ്ങൾ നേടിയത്. ഗവേഷകനെന്ന നിലയിൽ വൻ പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സ്വന്തം ബിസിനസ് എന്ന ചങ്കൂറ്റം മജീദ് കാട്ടിയത്. 1991ൽ  സമി കെമിക്കൽസ് ആൻഡ് എക്‌സ്‌ട്രാക്‌റ്റ്‌സ് ലിമിറ്റഡ് ആരംഭിച്ചത്  വെറും നാലു പേരുമായാണ്.  അവിടെ നിന്നാണ് സഹസ്രകോടികളുടെ ആസ്തിയിലേക്കും ആയിരക്കണക്കിനു ജീവനക്കാരുടെ തൊഴിലുടമയെന്ന നിലയിലേക്കും  വളർന്നത്. വിദേശികളുടെ മനസ്സറിഞ്ഞ് ഇന്ത്യൻ കാർഷികോൽപന്നങ്ങളുടെ സത്തിൽനിന്ന് ഗുണനിലവാരമേറിയ ഉൽപന്നങ്ങൾ ഉണ്ടാക്കുകയാണു ഡോ. മജീദ് ചെയ്തത്. 

സമി സബിൻസ ഗ്രൂപ്പിന്റെ നൂറുകണക്കിനു രാജ്യാന്തര പേറ്റന്റുകളിൽ ഏറെയും യുഎസ്സിൽ നിന്നായിരുന്നു. ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങളും ഡോ.മജീദ്  നടത്തിയിരുന്നു. 2018ലെയും 19ലെയും പ്രളയദുരിതാശ്വാസത്തിനു കേരളത്തിന്റെയും കർണാടകയുടെയും ദുരിതാശ്വാസ നിധിയിലേക്കു വൻതുക നൽകി.

English Summary:

Dr. Muhammed Majeed: The King of Patents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com