ADVERTISEMENT

കേന്ദ്ര സർക്കാർ ഇന്ന് പുതിയ ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയത്തിന് അംഗീകാരം നൽകി. പുതിയ നയം ഊന്നൽ നൽകുന്നത് ആഭ്യന്തരമായി ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്നതിലാണ്. ഇതിനായി പ്രശസ്ത ആഗോള ഇവി നിർമ്മാതാക്കളെ ഇ-വാഹന മേഖലയിൽ നിക്ഷേപം ആകർഷിക്കുന്ന വിധത്തിലാണ് നയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവി പോളിസിയുടെ അംഗീകാരം നൽകുന്നതോടെ ടെസ്‌ലയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാകും. ഇവി നയം നടപ്പിലാക്കിയതിന് ശേഷം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50 ശതമാനം ആഭ്യന്തര മൂല്യവർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.

∙പോളിസിയനുസരിച്ച് ഒരു കമ്പനി കുറഞ്ഞത് 4150 കോടി രൂപ നിക്ഷേപിക്കണം. നിക്ഷേപത്തിന് പരമാവധി പരിധിയില്ല. 3 വർഷത്തിനുള്ളിൽ കമ്പനിയുടെ പ്ലാൻ്റ് പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്.

∙5 വർഷത്തിനുള്ളിൽ കമ്പനിക്ക് 50 ശതമാനം ആഭ്യന്തര മൂല്യവർദ്ധന (ഡിവിഎ) എത്തേണ്ടതുണ്ട്.

∙ഉൽപ്പാദന സമയത്ത് ആഭ്യന്തര മൂല്യവർദ്ധന (ഡിവിഎ) വർദ്ധിപ്പിക്കുന്നതിന് മൂന്നാം വർഷത്തോടെ 25 ശതമാനവും അഞ്ചാം വർഷത്തോടെ 50 ശതമാനവും പ്രാദേശികവൽക്കരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു.

∙മൊത്തം 5 വർഷത്തേക്ക് 15 ശതമാനം  കസ്റ്റംസ് ഡ്യൂട്ടി (കുറഞ്ഞത് 35,000 യുഎസ് ഡോളറോ അതിൽ കൂടുതലോ ഉള്ള വാഹനത്തിന്) ബാധകമായിരിക്കും. 

English Summary:

New EV Policy Approved

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com