ADVERTISEMENT

തൊടുപുഴ ∙ ടാറ്റ ഗ്രൂപ്പിന്റെ താജ് ഹോട്ടൽ മാതൃകമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന്റെ(ഐഎച്ച്സിഎൽ) മൂന്നാറിലെ ആദ്യ ഹോട്ടൽ ഇന്ന് ഉദ്ഘാടനം ചെയ്യും. ഐഎച്ച്സിഎലിന്റെ മറ്റൊരു ബ്രാൻഡായ ‘സിലക്‌ഷൻസ്’ (seleQtions) വിഭാഗത്തിൽ വരുന്ന ‘സീനിക് മൂന്നാർ’ എന്ന പേരിലുള്ള ഹോട്ടലാണ് ഇടുക്കി ജില്ലയിൽ ആരംഭിക്കുന്നത്. ആനച്ചാൽ ചിത്തിരപുരം ഈട്ടിസിറ്റിയിലാണ് ഹോട്ടൽ. 

പ്രൈവറ്റ് പൂളോടുകൂടിയ വില്ലകളടക്കം 55 മുറികളുള്ള ഹോട്ടലിന് നീലക്കുറിഞ്ഞി തീമിലുള്ള ഇന്റീരിയറാണ്. മുഴുവൻ സമയവും പ്രവർത്തിക്കുന്ന ‘ദ് ഹബ് കിച്ചൻ’ റസ്റ്ററന്റും ‘ട്രീ സ്കൈ’ ബാറും സ്പായും സ്വിമ്മിങ് പൂളും ജിംനേഷ്യവും ഉണ്ട്. ബാങ്ക്വറ്റ് ഹാൾ സൗകര്യവും ലഭ്യമാണ്.

മൂന്നാറിന്റെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുന്നതിനൊപ്പം പുതിയൊരു ട്രാവൽ ലൊക്കേഷൻ സഞ്ചാരികൾക്ക് നൽകുകയുമാണ് സീനിക് മൂന്നാർ ഹോട്ടലെന്ന് ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ്(ഐഎച്ച്സിഎൽ). മാനേജിങ് ഡയറക്ടറും സിഇഒയുമായ പുനീത് ചട്‌വാൾ പറഞ്ഞു.  

താജ്, പാലസ്, വിവാന്ത, സിലക്‌ഷൻസ്, ജിഞ്ചർ തുടങ്ങിയ ഏഴോളം വിവിധ ബ്രാൻഡുകളിലുള്ള ഹോട്ടലുകളാണ് ഐഎച്ച്സിഎൽ  നടത്തുന്നത്. ഉടനെ പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന 4 എണ്ണം അടക്കം 20 ഹോട്ടലുകളാണ് ഗ്രൂപ്പിന്റേതായി കേരളത്തിൽ ഉള്ളത്.

English Summary:

Scenic Munnar Hotel opening today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com