ഗൾഫ് മേഖലയിൽ വൻ നിക്ഷേപത്തിന് ആർപി ഗ്രൂപ്പ്

Mail This Article
കോട്ടയം ∙ ഗൾഫ് മേഖലയിൽ വമ്പൻ പദ്ധതികളുമായി ആർപി ഗ്രൂപ്പ്. സൗദി, യുഎഇ, ഖത്തർ,ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ മാത്രം പെട്രോളിയം മെഖലയുമായി ബന്ധപ്പെട്ട് 70000 കോടിയിലധികം രൂപയുടെ പദ്ധതികളാണ് കഴിഞ്ഞദിവസങ്ങളിൽ കമ്പനി ഒപ്പുവച്ചത്. ദ്രവീകൃത പ്രകൃതി വാതകം , പെട്രോകെമിക്കൽ മേഖല എന്നിവയുമായി ബന്ധപ്പെട്ടതാണ് പ്രധാന പദ്ധതികൾ. ഇതിലേക്ക് മാത്രമായി 80000 തൊഴിൽ അവസരങ്ങൾ പുതിയതായി സൃഷ്ടിക്കപ്പെടുമെന്ന് കണക്കാക്കുന്നു. 80% തൊഴിലവസരങ്ങളും ഇന്ത്യക്കാർക്കു നൽകാനാണ് ആർപി ഗ്രൂപ്പ് തീരുമാനമെന്ന് ചെയർമാൻ ഡോ.ബി രവിപിള്ള പറഞ്ഞു.
ഗൾഫിലെ വിവിധ രാജ്യങ്ങളിൽ ടൂറിസം ഉൾപ്പെടെയുള്ള രംഗങ്ങളിൽ വൻകുതിപ്പാണ് ഉണ്ടാകുന്നത്. ദുബായിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ വളർച്ചയാണുള്ളത്. ഓഗസ്റ്റിൽ ദുബായിലെ ബിസിനസ് ബേയിൽ ആർ പി ഗ്രൂപ്പ് 100 നിലയുള്ള അത്യാധുനിക കെട്ടിട സമുച്ചയത്തിന്റെ നിർമാണം ആരംഭിക്കും. സൗദിയിൽ നിയോമിൽ ഉൾപ്പെടെ വിനോദ സഞ്ചാരത്തിന് വൻ പദ്ധിതകളാണ് സർക്കാരും വിഭാവനം ചെയ്യുന്നത്.