ADVERTISEMENT

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസമായി സംസ്ഥാനത്ത്  സ്വർണ വില ഇടിയുന്നു. നാല് ദിവസം ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കിൽ തുടർന്ന ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ് ഗ്രാമിന് 6,035 രൂപയിലും പവന് 48,280 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. നാല് ദിവസമായി  ഗ്രാമിന് 6,060 രൂപയിലും പവന് 48,480 രൂപയിലുമാണ്  വ്യാപാരം നടന്നത്. മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ ഒരു ഗ്രാമിന് 5,790 രൂപയും, പവന് 46320 രൂപയുമാണ്  ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഫെഡ് യോഗം അടുത്ത ആഴ്ച നടക്കാനിരിക്കെ ബോണ്ട് യീൽഡ് മുന്നേറിയത് കഴിഞ്ഞ ആഴ്ചയിൽ സ്വർണത്തിനും നേട്ടമായി. വെള്ളിയാഴ്ച ക്ലോസ് ചെയ്ത രാജ്യാന്തര സ്വർണ വില 2159 ഡോളർ ആയിരുന്നു. ഫെഡ് മീറ്റിങിന് മുന്നോടിയായി സ്വർണവും വലിയ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നു.

English Summary:

Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com